---
title: "ലഹരിവിരുദ്ധ പോരാട്ടം ഇനി വാർഡുകളിലേക്ക് ; ‘തൂഫാൻ തദ്ദേശം’ സെപ്റ്റംബർ 28ന്"
english_title: " Thoofan Thadesam Local Bodies Committees September 28 Early Intervention Anti Drug"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/384206/ thoofan-thadesam-september-28-local-bodies-committees-early-intervention"
published_at: "2026-09-25T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab6abd65f27b_operation-toofan-thalassery-police-arrest-two-foreign-women-delhi-mdma-case.jpg"
keywords: []
---

# ലഹരിവിരുദ്ധ പോരാട്ടം ഇനി വാർഡുകളിലേക്ക് ; ‘തൂഫാൻ തദ്ദേശം’ സെപ്റ്റംബർ 28ന്

> **Lead Summary:** സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക സമിതികൾ രൂപീകരിച്ചുകൊണ്ടുള്ള തൂഫാൻ തദ്ദേശത്തിന് സെപ്റ്റംബർ 28ന് തുടക്കമാവും. പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവയ്ക്കൊപ്പം റസിഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രാദേശിക കൂട്ടായ്മകളെയും ഇതിന്റെ ഭാഗമാക്കും. ജനപ്രതിനിധികൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമ്മസേന, യുവജന-കായിക സംഘടനകൾ, വിദ്യാർത്ഥി സംഘടനകൾ എന്നിവരെയെല്ലാം തൂഫാൻ വാരിയേഴ്സ് ബാഡ്ജ് അണിയും. ഓരോ വാർഡിലും മെമ്പർമാരുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയായാണ് തൂഫാൻ തദ്ദേശം പ്രവർത്തിക്കുക. പോലീസിന്റെ ഇടപെടലിനു മുമ്പ് തന്നെ സമൂഹത്തിൽ അപകടസാധ്യത തിരിച്ചറിയാൻ കഴിയുന്ന 'ഏർലി ഇന്റർവെൻഷൻ' സംവിധാനം ജനകീയമായി ആരംഭിക്കുകയാണ് ഇവിടെ ലക്ഷ്യം.

## Article Content

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക സമിതികൾ രൂപീകരിച്ചുകൊണ്ടുള്ള തൂഫാൻ തദ്ദേശത്തിന് സെപ്റ്റംബർ 28ന് തുടക്കമാവും. പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവയ്ക്കൊപ്പം റസിഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രാദേശിക കൂട്ടായ്മകളെയും ഇതിന്റെ ഭാഗമാക്കും. ജനപ്രതിനിധികൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമ്മസേന, യുവജന-കായിക സംഘടനകൾ, വിദ്യാർത്ഥി സംഘടനകൾ എന്നിവരെയെല്ലാം തൂഫാൻ വാരിയേഴ്സ് ബാഡ്ജ് അണിയും. ഓരോ വാർഡിലും മെമ്പർമാരുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയായാണ് തൂഫാൻ തദ്ദേശം പ്രവർത്തിക്കുക. പോലീസിന്റെ ഇടപെടലിനു മുമ്പ് തന്നെ സമൂഹത്തിൽ അപകടസാധ്യത തിരിച്ചറിയാൻ കഴിയുന്ന 'ഏർലി ഇന്റർവെൻഷൻ' സംവിധാനം ജനകീയമായി ആരംഭിക്കുകയാണ് ഇവിടെ ലക്ഷ്യം.

സെപ്റ്റംബർ 28-ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തൂഫാൻ പതാകകൾ ഉയർത്തും. കൗൺസിലിംഗിന് കൂടുതൽ ശക്തമായ റീഹാബിലിറ്റേഷൻ ഇന്റർവെൻഷനിലേക്കും തൂഫാൻ കടക്കുകയാണ്. ലഹരിയിൽ നിന്ന് പുറത്തുവരാൻ ആഗ്രഹിക്കുന്നവരെ ചികിത്സയിലേക്കും പുനരധിവാസത്തിലേക്കും എത്തിക്കാൻ കൂട്ടായ ഇടപെടൽ ആവശ്യമാണ്. തൂഫാൻ തദ്ദേശം റീഹാബിലിറ്റേഷനും ഊന്നൽ നൽകും.

അതോടൊപ്പം ആപ്പ് ബേസ്ഡ് റെസ്പോൺസീവ് മെക്കാനിസം നിലവിൽ വരാൻ പോവുകയാണ്. രഹസ്യമായി വിവരങ്ങൾ തുറന്നുപറയാനുള്ള സാഹചര്യമൊരുങ്ങും.

English Summary: Thoofan Thadesam program forming special committees in all local self-government bodies will begin on September 28. Panchayats, municipalities, corporations along with residents associations and local groups will be part of it. Elected representatives, Kudumbashree, ASHA workers, Haritha Karma Sena, youth-sports and student organizations will be given Thoofan Warriors badges. Ward-level committees led by members will function as early intervention system to identify risks before police intervention. On Sept 28 Thoofan flags will be hoisted in all local bodies. The campaign will move to stronger rehabilitation intervention beyond counseling to bring those wanting to quit drugs to treatment and rehabilitation. An app-based responsive mechanism will also be launched allowing confidential information sharing.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/384206/ thoofan-thadesam-september-28-local-bodies-committees-early-intervention)